ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരം സി രമേശ് കുമാറിന്
ചാലക്കുടി: കേരള ഫയർ ആൻ്റ് റെസ്ക്യൂ സർവ്വീസ് ഡയറക്ടർ ജനറലിൻ്റെ ഈ വർഷത്തെ ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരം ചാലക്കുടി അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ C. രമേശ് കുമാറിന്. ദുരന്തമുഖങ്ങളിലും വൻ അഗ്നിബാധ ഉണ്ടാകുന്ന വേളയിലും ഭൂകമ്പം, വെള്ളപ്പൊക്കം , ഉരുൾപൊട്ടൽ മുതലായ പ്രകൃതിദുരന്തങ്ങളിലും ജലാശയങ്ങളിലുണ്ടാകുന്ന അപകടങ്ങളിലും റോഡപകടങ്ങളിലും സ്തുത്യർഹവും സാഹസികവുമായ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട് വിലപ്പെട്ട മനുഷ്യ ജീവനുകളും സ്വത്തുവകകളും സംരക്ഷിക്കുന്നതിലൂടെ വകുപ്പിൻ്റെ യശസ്സും പ്രശസ്തിയും സമൂഹത്തിൽ ഉയർത്തുന്നതിന് മുഖ്യ പങ്കുവഹിക്കുന്നതിന് വകുപ്പിലെ ജീവനക്കാർക്ക് പ്രോത്സാഹനമായി ഓരോ വർഷവും ഫയർ സർവ്വീസ് ദിനാചരണത്തിൻ്റെ ഭാഗമായി ഡയറക്ടർ ജനറലിൻ്റെ 'ബാഡ്ജ് ഓഫ് ഓണർ' നൽകി വരുന്നുണ്ട്.
പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലെ ബേക്കറിയിലുണ്ടായ അഗ്നിബാധയ്ക്കിടയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നതിനിടയിലൂടെ നിർഭയം സാഹസികമായി അഗ്നിശമനം നടത്തിയതിന് 2024 ലെ ബ്രേവസ്റ്റ് ഫയർമാൻ ഓഫ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്തുത്യർഹ സേവനത്തിന് 2021 ലെ കേരള മുഖ്യമന്ത്രിയുടെ ഫയർ സർവ്വീസ് മെഡൽ ലഭിച്ചിട്ടുള്ള C. രമേശ് കുമാർ കൊല്ലം , പത്തനാപുരം, തലവൂർ സ്വദേശിയാണ്.
Leave A Comment