കേരളം

'മഴക്കാല പൂർവ്വ പ്രവർത്തനം നടന്നിട്ടില്ല, 2 മഴ പെയ്തപ്പോൾ തലസ്ഥാനമുൾപ്പെടെ വെള്ളക്കെട്ടിൽ': സതീശൻ

തിരുവനന്തപുരം: മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ട് ദിവസം മഴ പെയ്തപ്പോൾ തലസ്ഥാനമുൾപ്പെടെ വെള്ളക്കെട്ടിലായെന്ന് സതീശൻ പറഞ്ഞു. കേരളം വെള്ളത്തിലാണ്. ഇത്രയും കെടുകാര്യസ്ഥത നിറഞ്ഞ സർക്കാർ ഭരിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് മഴക്കാല പൂർവ്വ പ്രവർത്തനം നടന്നിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.

'ഹെൽത്ത് ഡാറ്റ സർക്കാരിൻ്റെ കയ്യിലില്ല. സംസ്ഥാനത്ത് മരണം കൂടുകയാണ്. ഒരു ഓടപോലും വൃത്തിയാക്കിയിട്ടില്ല. ഒന്നും ചെയ്യാതിരിക്കുക എന്നതാണ് സർക്കാരിൻ്റെ മുഖമുദ്ര. എന്താണ് കേരളത്തിൽ നടക്കുന്നത്. കൈയ്ക്ക് പകരം കുട്ടിയുടെ നാവിനാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. സർക്കാർ എന്ത് നടപടിയാണ് എടുത്തത്. കത്രിക കുടുങ്ങിയ ഹർഷിനക്ക് നഷ്ടപരിഹാരം കൊടുത്തിട്ടില്ലെന്നും എവിടെയാണ് ആരോഗ്യമന്ത്രിയെന്നും' വിഡി സതീശൻ ചോദിച്ചു. നവകേരള ബസല്ല മ്യൂസിയത്തിൽ വെക്കേണ്ടത്. ബസിൽ സഞ്ചരിച്ച ഈ പീസുകളെയാണ് മ്യൂസിയത്തിൽ വെക്കേണ്ടത്. സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപജാവ സംഘമാണ് പൊലീസിനെ ഭരിക്കുന്നതെന്നും സതീശൻ പറഞ്ഞു.

Leave A Comment