കേരളം

പിണറായി വിജയന് മോദിയുടെ പിറന്നാൾ ആശംസ, നന്ദിയറിയിച്ച് പിണറായി വിജയന്റെ മറുപടി

തിരുവനന്തപുരം: 79-ാം പിറന്നാൾ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരള മുഖ്യമന്ത്രി പിണറായി വിജയൻജിക്ക് ജന്മദിന ആശംസകൾ നേരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു എന്നുമായിരുന്നു പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. നന്ദി നരേന്ദ്ര മോദിജി എന്ന് ട്വീറ്റിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകുകയും ചെയ്തു.

മുഖമന്ത്രിയുടെ 79- പിറന്നാളായിരുന്നു ഇന്ന്. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടായിരുന്നില്ല. രാവിലെ പതിവ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. പിറന്നാൾ ദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം വിതരണം ചെയ്തു.

Leave A Comment