കേരളം

ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാർ സമയം കൂട്ടുന്നതും അപലപനീയം, ജനവഞ്ചന: സിറോ മലബാർ സഭ

കൊച്ചി: മദ്യനയത്തിൽ മാറ്റം വരുത്തുന്നത് ജനവഞ്ചനയെന്ന്  സിറോ മലബാർ സഭ.നടപടികളിൽ നിന്ന് സര്‍ക്കാര്‍ പിൻവാങ്ങണമെന്ന് സിറോ മലബാർ സഭ പി ആർ ഒ ആൻ്റണി വടക്കേക്കര പറഞ്ഞു. ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാർ സമയം കൂട്ടുന്നതും അപലപനീയമാണ്.

ഈ നീക്കത്തെ സഭ എതിർക്കുന്നു,ടൂറിസം വികസനത്തിന്‍റെ മറപിടിച്ച് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ആശങ്കാജനകമാണ്. ബാർ കോഴ വിവാദത്തിൽ രാഷ്ട്രീയ അഭിപ്രായത്തിനില്ല. അന്വേഷണം നടത്തി യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment