വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ഗാന്ധി 12ന് വയനാട്ടിൽ
കൽപ്പറ്റ: വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ഗാന്ധി 12ന് വയനാട്ടിലെത്തും. രാഹുലിനൊപ്പം ദേശീയ നേതാക്കളും മണ്ഡലത്തിൽ എത്തുമെന്ന് സൂചനയുണ്ട്.യുപിയിലെ റായ്‌ബറേലിയിൽ നിന്ന് വിജയിച്ച രാഹുൽ വയനാട് ഒഴിയുമെന്ന് സൂചനയുണ്ട്. വയനാട് വിടുന്നതിൽ രാഹുലിന് വിഷമമുണ്ടെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കാനാണ് റായ്ബറേലിയിൽ തുടരുന്നതെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചു.
രാഹുലിന് ഉജ്ജ്വലമായ വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം.
Leave A Comment