കേരളം

തദ്ദേശ അദാലത്ത് ആഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ ഏഴ് വരെ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും എന്നാൽ, സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾ, തദ്ദേശ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാത്ത പൊതുജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ എന്നിവ തീർപ്പാക്കുന്നതിനായി ആഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ ഏഴ് വരെ ജില്ലാ തലത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു. 

തദ്ദേശ അദാലത്തിന്റെ പരാതി പരിഹാര പോർട്ടലിന്റെ ലോഞ്ചിങ് ജൂലൈ 26 വൈകുന്നേരം അഞ്ചിന് മന്ത്രി എം.ബി. രാജേഷ് തിരുവനന്തപുരത്തു വച്ച് നിർവഹിച്ചു. പൊതുജനങ്ങൾക്ക് adalat.lsgkerala.gov.in പോർട്ടലിൽ പരാതികൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: കെ.കെ. ഷിബു, അസിസ്റ്റന്റ് കമ്മ്യൂണിക്കേഷൻ ഓഫീസർ, തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കാര്യാലയം. ഫോൺ: 9847235884.

Leave A Comment