കേരളം

പലർക്കും കാഴ്ചവെച്ചു, മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി

തൊടുപുഴ: നടന്‍ മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി. നടിയുടെ  ബന്ധുവായ മൂവാറ്റുപുഴ സ്വദേശിയാണ് പരാതി നൽകിയത്. 'പ്രായപൂർത്തി ആകുന്നതിന് മുൻപ് ചെന്നൈയിൽ ഒരു സംഘത്തിന് മുന്നിൽ കാഴ്ചവച്ചുവെന്നാണ് ആരോപണം. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു ഇത്.

സംഭവം നടന്നത് 2014 നാണ്. കുറെ പെൺകുട്ടികളെ നടി ഇതുപോലെ പലർക്കും കാഴ്ചവെച്ചിട്ടുണ്ട്. അലറി വിളിച്ചു കരഞ്ഞിട്ടാണ് അവിടെ നിന്നും രക്ഷപെട്ടതെന്ന് യുവതി പറഞ്ഞു. തമിഴ്നാട് കേരള ഡി ജി പി മാർക്കും മുഖ്യമന്ത്രിക്കും  യുവതി പരാതി നൽകി.യുവതിയുടെ പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം യുവതിയിൽ നിന്ന് മൊഴിയെടുക്കും.

Leave A Comment