സിഒഎയുടെ പതിനാലമത് സംസ്ഥാന കണ്‍വെന്‍ഷന് തുടക്കം; സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ പതിനാലമത് സംസ്ഥാന കണ്‍വെന്‍ഷന് തിരുവനന്തപുരത്ത് തുടക്കം. നിയസമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക മാറ്റത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.കേരളവിഷന്‍ കോര്‍പ്പറേറ്റുകളുടെ ചൂഷണം തടഞ്ഞു. സിഒഎ ഇനിയും ശക്തിപ്പെടണം. മുഖ്യധാരമാധ്യമങ്ങള്‍ പോലും നല്‍കാത്ത പ്രധാന്യം കേരളവിഷന്‍ ന്യൂസ് നല്‍കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന മാധ്യമ പുരസ്‌കാരം നേടിയ കേരളവിഷന്‍ ന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എംഎസ് ബനേഷ്, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച ക്യാമറമാനുള്ള പുരസ്‌കാരം നേടിയ സനോജ് പയ്യന്നൂര്‍ എന്നിവരെ സ്പീക്കര്‍ ആദരിച്ചു. ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ചു. സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി ബി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Leave A Comment