കേരളം

കനത്ത മഴ, സംസ്ഥാനത്ത് ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (മെയ് 28) അവധി

കൽപറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ബുധനാഴ്ച (28/05/25) അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷല്‍ സ്‌കൂളുകള്‍, റസിഡന്‍ഷല്‍ കോളജുകള്‍, സർവകലാശാലാ പരീക്ഷകള്‍, പിഎസ്‌സി പരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. ജില്ലയിൽ ഇപ്പോഴും അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് ആയ റെഡ് അലർട്ട് തുടരുകയാണ്.

Leave A Comment