കേരളം

കാലവര്‍ഷം കനക്കുന്നു; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് അലര്‍ട്ട്‌

വ്യാഴ്യാഴ്ച മുതല്‍ മഴ കനക്കും. ജൂണ്‍ 14 മുതല്‍ 16 വരെ അതിതീവ്രമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഡാമുകളുടെയും നദികളുടെയും പരിധിയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തി. പെരിയാറിന് തീരത്തുള്ളവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave A Comment