കേരളം

സൈക്കിളില്‍ പോയ കുട്ടിയെ ചാടിക്കടിച്ച് തെരുവുനായ; വീണിട്ടും വീണ്ടും ആക്രമണം

കോഴിക്കോട് : ആറാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവ് നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സൈക്കിളില്‍ പോവുകയായിരുന്ന നൂറാസിന് നേരെ തെരുവുനായ ചാടി കടിക്കുകയായിരുന്നു. സൈക്കിളില്‍ റോഡിലേക്കിറങ്ങിയ നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയില്‍ കടിച്ച് വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് ബേപ്പൂര്‍ അരക്കിണറില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്.

അരക്കിണര്‍ ഗോവിന്ദപുരം സ്‌കൂളിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഏഴാം ക്ളാസ് വിദ്യാര്‍ത്ഥി നൂറാസ്, ആറാം ക്ളാസ് വിദ്യാര്‍ഥിനി വൈഗ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ ഷാജുദ്ദീനും(40) കടിയേറ്റു. സംസ്ഥാനത്ത് ഇന്നലെ മാത്രം ആറ് പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

Leave A Comment