തെരുവു നായ്ക്കളുടെ ആക്രമണം: ഇന്ന് ഉന്നതതല യോഗം
തിരുവനന്തപുരം: സംസ്ഥാനത്തു തെരുവു നായ്ക്കളുടെ നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാർ നേരത്തേ പ്രഖ്യാപിച്ച വന്ധ്യംകരണം അടക്കമുള്ള നടപടികൾ പ്രായോഗിക തലത്തിൽ കൊണ്ടു വരാൻ കഴിയാത്തതിനിടയിൽ വീണ്ടും ഉന്നതതല യോഗം ചേരുന്നു. തെരുവു നായ നിയന്ത്രണ നടപടികൾ ചർച്ച ചെയ്യുന്നതിനായി ഇന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഉന്നതതലയോഗം ചേരുന്നത്.തെരുവുനായ നിയന്ത്രണത്തിനായി അനിമൽ ബെർത്ത് കണ്ട്രോൾ പ്രോഗ്രാം (എബിസി) സംസ്ഥാനത്തെ 152 ബ്ലോക്കുകളിൽ നടത്തുമെന്നു മുൻ തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചെങ്കിലും പ്രായോഗിക തലത്തിൽ എത്തിക്കാനായില്ല. ജനങ്ങളേയും കുട്ടികളേയും തെരുവു നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്നു തദ്ദേശമന്ത്രി എം.ബി. രാജേഷ് തന്നെ പറയുന്നു.
Leave A Comment