കേരളം

കോടിയേരിയുടെ മരണത്തിന് പിന്നാലെ അധിക്ഷേപം, മുല്ലപ്പള്ളിയുടെ മുൻ ഗൺമാനെതിരെ പരാതി

കണ്ണൂർ:കോടിയേരി ബാലകൃഷ്ണന്റെ മരണത്തില്‍ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപകരമായ കുറിപ്പ് പങ്കുവെച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെതിരെ ഡിജിപിക്ക് പരാതി.മുന്‍ ​ഗണ്‍മാന്‍ ഉറൂബിനെതിരെയാണ് പരാതി. 

പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് സാമൂഹിക മാധ്യമ ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ ‘ഒരു കൊലപാതകി ചത്തു’ എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

Leave A Comment