കേരളം

പെരിഞ്ഞനത്ത് തെരുവുനായ് ആക്രമണം വിദ്യാര്‍ത്ഥിക്ക് കടിയേറ്റു

പെരിഞ്ഞനം: പെരിഞ്ഞനത്ത് വിദ്യാര്‍ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.  ഇന്ന് വൈകീട്ട് ആറ് മണിയോടെ തെരുവുനായ് ആക്രമണമുണ്ടായത്. കടപ്പുറം ദീപ്തി അംഗന്‍വാടിക്കടുത്തുള്ള മുണ്ടേങ്ങാട്ട് ഗോപിയുടെ മകനായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് കടിയേറ്റത്.

 അയല്‍പക്കത്തെ വീട്ടിലേയ്ക്ക് ഓടിക്കയറിയ കുട്ടിയെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. തൊട്ടടുത്തുള്ള വീട്ടിലെ ആടിനെ കടിക്കുകയും ചെയ്തിട്ടുണ്ട്. കടിയേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

Leave A Comment