നരബലി കേസ്: അന്വേഷണ വിവരങ്ങൾ ചോരുന്നത് തടയണം, പ്രതികൾ ഹൈക്കോടതിയിൽ
കൊച്ചി: ഇലന്തൂർ നരബലി കേസിൽ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർ ഹൈക്കോടതിയിൽ. 12 ദിവസത്തേക്കുള്ള കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ പ്രതികളെ കൊണ്ടുപോകുന്നത് വിലക്കണം. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരുന്നത് തടയണമെന്നും പ്രതികൾ ഹർജിയിലൂടെ ആവശ്യപ്പെട്ടു. അഭിഭാഷകൻ ബി.എ. ആളൂർ മുഖേനയാണ് ഹർജി സമർപ്പിച്ചത്.
Leave A Comment