കേരളം

ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ല; വിശദീകരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം:മാധ്യമവിലക്കില്‍ വിശദീകരണവുമായി ഗവര്‍ണര്‍. വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒരുമാധ്യമത്തെയും വിലക്കിയിട്ടില്ലെന്ന് ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു.അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ ഒരുമിച്ച്‌ ക്ഷണിച്ചതാണ്. ഇത് വാര്‍ത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൈരളി ന്യൂസ്, ജയ്ഹിന്ദ് ടിവി, റിപ്പോര്‍ട്ടര്‍ ചാനല്‍, മീഡിയവണ്‍ എന്നീ ചാനലുകളെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്.

Leave A Comment