കേരളം

ഘടകക്ഷികളുമായി ആലോചിച്ചെടുത്ത തീരുമാനം', ഗവര്‍ണറോടുള്ള നിലപാടില്‍ ആശയക്കുഴപ്പമില്ലെന്ന് സതീശന്‍

തിരുവനന്തപുരം: ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് വി ഡി സതീശന്‍. ഘടകകക്ഷികളുമായി ആലോചിച്ച് വിഷയാധിഷ്ഠിതമായാണ് നിലപാട് എടുത്തത്. വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നൂും സതീശന്‍ ചോദിച്ചു. എന്നാല്‍ ഗവർണറെ പിന്തുണക്കില്ലെന്ന് ലീഗ് ഇന്നും ആവര്‍ത്തിച്ചു. ഭരണപക്ഷത്തെ മാനിക്കാത്തയാൾ പ്രതിപക്ഷത്തെയും മാനിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംവിധാനത്തെ മാനിച്ചുകൊണ്ടുവേണം ഗവർണർ പ്രവർത്തിക്കാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave A Comment