അസോസിയേറ്റ് പ്രഫസർ നിയമനം കുട്ടിക്കളിയല്ല: ഹൈക്കോടതി
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചത് ചട്ടങ്ങള്‍ പാലിച്ചാണോയെന്ന് ഹൈക്കോടതി. അസോസിയേറ്റ് പ്രഫസർ നിയമനം കുട്ടിക്കളിയല്ലെന്നും എങ്ങനെയാണ് സ്ക്രീനിംഗ് കമ്മിറ്റി യോഗ്യത രേഖകൾ വിലയിരുത്തിയതെന്നും കോടതി ചോദിച്ചു. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സർവകലാശാലയും പ്രിയ വർഗീസും നൽകിയ സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചു. രണ്ട് സത്യവാങ്മൂലത്തിലും കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ നിയമനങ്ങളിലും സുതാര്യതവേണമെന്നും കോടതി പറഞ്ഞു. ഹർജിയിൽ ബുധനാഴ്ചയും വാദം കേൾക്കും.
ചങ്ങനാശേരി എസ്ബി കോളജ് മലയാളം അധ്യാപകൻ ജോസഫ് സ്കറിയ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Leave A Comment