ആ ഭാഗ്യവാൻ നിങ്ങളാണോ..? പൂജാ ബംബർ നറുക്കെടുത്തു
തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഈ വർഷത്തെ പൂജാ ബംപർ നറുക്കെടുത്തു. 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് ഗുരുവായൂരിൽ വിറ്റ JC 110398 എന്ന നമ്പറിനാണ്.
രണ്ടാം സമ്മാനം 50 ലക്ഷം രൂപ വയനാട്ടിൽ വിറ്റ JD 255007 എന്ന നമ്പരിനാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്ക് ലഭിക്കും.
ഒരുലക്ഷം ആണ് നാലാം സമ്മാനം(അവസാന അഞ്ചക്കത്തിന്). ഇത്തവണ അച്ചടിച്ചത് 39 ലക്ഷം ടിക്കറ്റുകളാണ്. ഇവയിൽ 37 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞു.
Leave A Comment