വിഴിഞ്ഞം സമരക്കാരെ പിന്തുണച്ച് ജോസ് കെ.മാണി; ബിഷപ്പിനെതിരെ കേസെടുത്തത് നിർഭാഗ്യകരം
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരെ പിന്തുണച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ.മാണി. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എടുത്ത അഞ്ചു തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ സർക്കാരിന് വേഗതയുണ്ടായിട്ടില്ല. ഒപ്പം തന്നെ സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമായിട്ടുള്ള കാര്യമാണെന്ന രൂക്ഷ വിമർശനവും കേരള കോൺഗ്രസ് ഉയർത്തുന്നു. ഇതോടെ വിഷയത്തിൽ വിഴിഞ്ഞം സമരക്കാരെ പിന്തുണയ്ക്കുന്ന സമീപനമാണ് കേരള കോൺഗ്രസിനുള്ളതെന്ന് വ്യക്തമായി.
Leave A Comment