വിഴിഞ്ഞത്തുണ്ടായത് കലാപശ്രമം; സര്‍ക്കാര്‍ ശക്തമായി നേരിടണമെന്ന് സിപിഎം
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുകയാണെന്നും സിപിഎം ആരോപിച്ചു.
അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോരമേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കം. ജനങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദം ഇല്ലാതാക്കാന്‍ പുറപ്പെട്ട ശക്തികളാണ് കലാപം ലക്ഷ്യമിട്ട് അക്രമങ്ങളില്‍ ഏര്‍പ്പെടുന്നത്. പോലീസ് സ്റ്റേഷന് ആക്രമണം ഇതിന്റെ ഭാഗമാണ്. നിയമം കൈയിലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Leave A Comment