ബഫർ സോൺ: പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ബഫർ സോൺ പ്രദേശങ്ങളുടെ സർവേ നമ്പർ കൂടി ഉൾപ്പെടുത്തിയ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു. ജനവാസകേന്ദ്രങ്ങളെയും കെട്ടിടങ്ങളെയും ഒഴിവാക്കി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിൽ സർവേ നമ്പറുകൾ കൂടി ഉൾപ്പെടുത്തി, പരിഷ്കരിച്ച പതിപ്പായി ആണ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്.
എന്നാൽ പുതിയ ഭൂപടത്തിലും തെറ്റുകൾ കടന്ന്കൂടിയിട്ടുണ്ട്. ഒരേ സർവേ നമ്പറിലുള്ള പ്രദേശങ്ങൾ ബഫർ സോൺ മേഖലയ്ക്ക് ഉള്ളിലും പുറത്തുമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ഭൂപടം സംബന്ധിച്ച പരാതികൾ 2023 ജനുവരി ഏഴ് വരെ ഉന്നയിക്കാമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ഇതിനിടെ, സ്ഥലപരിശോധന നടത്തി ബഫർ സോൺ റിപ്പോർട്ട് സമർപ്പിക്കാനുള്ള ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് സമിതിയുടെ കാലാവധി 2023 ഫെബ്രുവരി 8 വരെ നീട്ടി. സമിതിയുടെ കാലാവധി ഡിസംബര്‍ 30-ന് അവസാനിക്കുമെന്നാണ് സർക്കാർ നേരത്തെ അറിയിച്ചിരുന്നത്.
Leave A Comment