നെല്ല് സംഭരണ വില നൽകാൻ 272 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: നെല്ല് സംഭരണ കുടിശിക തീർപ്പാക്കാൻ സർക്കാർ 272 കോടി രൂപ അനുവദിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന് ഈ ഇനത്തിൽ ലഭിക്കാനുള്ള പണം ലഭിച്ചെന്നും നെൽ കർഷകരുടെ കുടിശിക ഉടൻ തീർപ്പാക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
തുക തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് അറിയിച്ച മന്ത്രി, ആവശ്യമെങ്കിൽ സർക്കാർ വായ്പയെടുത്ത് കർഷകരുടെ കുടിശിക തീർപ്പാക്കുമെന്ന് അറിയിച്ചു.
484 കോടി രൂപ വില വരുന്ന നെല്ല് സംഭരിച്ചെങ്കിലും 178.75 കോടി രൂപ മാത്രമാണ് കർഷകർക്ക് കൈമാറിയിരുന്നത്. ബാക്കി പണം നൽകാനാണ് നിലവിൽ തുക അനുവദിച്ചത്.
Leave A Comment