കേരളം

റിസോർട്ടിൽ ഇ.പിക്ക് പങ്കില്ല, ഭാര്യയ്ക്ക് ആയിരം ഓഹരി മാത്രം: സിഇഒ

കണ്ണൂർ: സിപിഎമ്മിനകത്തും പുറത്തും വിവാദമായ ആയുർവേദ റിസോർട്ട് വിഷയത്തിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനെ ന്യായീകരിച്ച് റിസോർട്ട് സിഇഒ. ഇ.പി. ജയരാജന് റിസോർട്ടിൽ പങ്കാളിത്തമില്ലെന്നും പൊതുസമൂഹത്തിനു മുന്നിൽ ഇകഴ്ത്തിക്കാട്ടാനുള്ള ഗൂഢാലോചനയാണ് വിവാദത്തിനു പിന്നിലെന്നും റിസോർട്ട് സിഇഒ തോമസ് ജോസഫ് പറഞ്ഞു.

ജയരാജന്‍റെ ഭാര്യ ഇന്ദിരയ്ക്ക് പത്തു ലക്ഷം വിലവരുന്ന ആയിരം ഓഹരിയും മകൻ ജെയ്സണിന് രണ്ടു ശതമാനം ഓഹരിയുമുണ്ട്. വിവാദത്തിനു പിന്നിൽ പഴയ എംഡിയാണ്. ഈ എംഡിയുടെ പേര് പിന്നീട് വെളിപ്പെടുത്തും. റിസോർട്ടിന്‍റെ ദൈനദിന കാര്യങ്ങളിൽ ജയരാജന്‍റെ മകൻ ഇടപെടാറില്ല. ഇ.പിയെ വിവാദത്തിൽ വലിച്ചിഴയ്ക്കുന്നത് മാധ്യമ ശ്രദ്ധ നേടാൻ മാത്രമാണ്.

ഇ.പിക്ക് ബേജാറാവൻ ഒന്നുമില്ല. വിവാദങ്ങൾ ചില്ലു കൊട്ടാരംപോലെ പൊട്ടിപ്പോകും. ഈ വിഷയത്തിൽ മന്പറം ദിവാകരനെ വലിച്ചിഴച്ചത് ദുരുദ്യേശത്തോടെയാണെന്നും സിഇഒ തോമസ് ജോസഫ് പറഞ്ഞു.

Leave A Comment