മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാകില്ല: എം.വി. ഗോവിന്ദന്
കൊച്ചി: മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പല കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട് മൃദുഹിന്ദുത്വമാണെന്നും ഗോവിന്ദൻ പറഞ്ഞു.
ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല. വര്‍ഗീയവാദികള്‍ക്ക് വിശ്വാസവുമില്ല. വിശ്വാസികളോടെല്ലാം നല്ല നിലപാടാണു പാർട്ടിക്കുള്ളതെന്നും ഗോവിന്ദൻ കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
Leave A Comment