കെ-റെയിൽ പാതയിൽ പാർക്ക് നിർമിച്ച് നാട്ടുകാർ
ആലുവ : കീഴ്മാട് പഞ്ചായത്തിലെ ചൊവ്വര ജങ്കാർ കടവിൽ മിനി പാർക്ക് നിർമിച്ച് നാട്ടുകാർ. കെ-റെയിൽ കടന്നുപോകുന്ന പാതയാണ് കാട് വെട്ടിത്തെളിച്ച് നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിൽ മിനി പാർക്ക് ഒരുക്കിയിരിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങളും മരക്കുറ്റികളും നിറഞ്ഞ പെരിയാറിന്റെ തീരം നാട്ടുകാരുടെ നേതൃത്വത്തിൽ രണ്ട് മാസം മുൻപ് വൃത്തിയാക്കിയിരുന്നു. ഇതോടെ മനോഹരമായ തീരം സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾക്ക് നിവേദനങ്ങളും മറ്റും നൽകി. ഇതിനിടെയാണ് കെ-റെയിലിനായി കല്ലിടാൻ ഇവിടെ ഉദ്യോഗസ്ഥരെത്തിയത്. എന്നാൽ നാട്ടുകാർ ശക്തമായ എതിർപ്പ് ഉയർത്തി.
കെ-റെയിൽ പദ്ധതി പ്രദേശമായതോടെ തീരം സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകാൻ സാധ്യതയില്ലെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു. മാലിന്യങ്ങളെല്ലാം നീക്കി വൃത്തിയാക്കിയ തീരം വീണ്ടും കാട് പിടിച്ച് നശിക്കുന്നതുകണ്ട് ചൊവ്വര കടവ് സംരക്ഷണത്തിന് മാത്രമുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പാർക്ക് നിർമാണവുമായി മുന്നോട്ടുപോവുകയായിരുന്നു.
Leave A Comment