കേരളം

കോല്‍ക്കളി വേദിയില്‍ തെന്നിവീണ് മത്സരാര്‍ഥിക്ക് പരിക്ക്; പ്രതിഷേധം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോല്‍ക്കളി വേദിയില്‍ മത്സരത്തിനിടെ വിദ്യാര്‍ഥി കാല്‍തെറ്റിവീണതിനെ തുടര്‍ന്ന് പ്രതിഷേധം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി വേദിയിലാണ് വിദ്യാര്‍ഥി തെന്നിവീണത്. വിദ്യാര്‍ഥിയുടെ കൈയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. 

വേദിയിലെ കാര്‍പെറ്റ് മാറ്റാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് മത്സരാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ അല്‍സുഫീര്‍ എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. മത്സരം തുടങ്ങുന്നതിനുമുന്‍പു തന്നെ രക്ഷിതാക്കളും മത്സരാര്‍ഥികളും കാര്‍പെറ്റ് മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അധികൃതര്‍ പരിഹാരം കണ്ടില്ലെന്നും ഇവര്‍ പറയുന്നു.

Leave A Comment