സുബി സുരേഷിന്റെ സംസ്കാരം വ്യാഴാഴ്ച്ച
കൊച്ചി: അന്തരിച്ച സിനിമാ താരം സുബി സുരേഷിന്റെ സംസ്കാരം വ്യാഴാഴ്ച നടക്കും. വൈകുന്നേരം മൂന്നിന് ചേരാനല്ലൂർ ശ്മശാനത്തിലാണ് സംസ്കാരം.
രാവിലെ എട്ടിന് വരാപ്പുഴയിലെ വീട്ടിലും പത്ത് മുതൽ മൂന്ന് വരെ പുത്തൻപള്ളി ഹാളിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് മരണം. മരുന്നുകളോട് ശരീരം പ്രതികരിക്കാത്ത സ്ഥിതിയിലായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Leave A Comment