ഇടതുപക്ഷത്ത് ആകെ വിവരമുള്ളത് ഇ.പിക്ക്: പുകഴ്ത്തി കെ.എം. ഷാജി
കോഴിക്കോട്: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ പുകഴ്ത്തി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. ഇടതുപക്ഷത്തിൽ ആകെ വിവരമുള്ളത് ഇ.പിക്ക് മാത്രമെന്നാണ് ഷാജിയുടെ പുകഴ്ത്തൽ.
ഇ.പി. ജയരാജന് സാമാന്യ ബോധം ഉണ്ട്. അതാണ് ഗോവിന്ദൻ മാഷിന്‍റെ ജാഥയിൽ പങ്കെടുക്കാത്തത്. ജാഥയിൽ ആളെ കൂട്ടാൻ ദഫ് മുട്ട് നടത്തുന്ന ഗതികേടിലാണ് സിപിഎമ്മെന്നും കെ.എം. ഷാജി പരിഹസിച്ചു.
Leave A Comment