കേരളം

'കോഴയെന്ന് കേട്ടാൽ മുഖ്യമന്ത്രിക്ക് പൊള്ളുന്നത് എന്തിന്..?', സതീശൻ

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും അതിരൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോഴ‍യെന്ന് കേട്ടാൽ മുഖ്യമന്ത്രിക്ക് പൊള്ളുന്നത് എന്തിനാണെന്ന് സതീശൻ ചോദിച്ചു. ഭരണകക്ഷി തന്നെ സഭ സ്തംഭിപ്പിക്കുന്ന അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ഇരുപതു കോടി രൂപ റെഡ് ക്രസന്‍റ് ദുബായില്‍നിന്ന് ഇങ്ങോട്ടുതന്നപ്പോള്‍ അതില്‍ കോഴ വാങ്ങിച്ചിട്ടുണ്ടെന്ന് മുന്‍ മന്ത്രിസഭയിലെ രണ്ട് അംഗങ്ങളായ തോമസ് ഐസക്കും എ.കെ. ബാലനും പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ വിശദമാക്കി. മാത്യു കുഴല്‍നാടനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആക്രമിക്കുന്നതാണ് സഭയില്‍ ഇന്ന് കണ്ടതെന്നും സതീശൻ പറഞ്ഞു.

Leave A Comment