എം കെ രാഘവന്റെ പരാമർശത്തോട് പ്രതികരിക്കേണ്ടത് പാർട്ടി: വി ഡി സതീശൻ
കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള എം.കെ.രാഘവന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട കാര്യമാണിത്. വിഷയത്തില്‍ കെപിസിസി പ്രസിഡന്റാണ് മറുപടി പറയേണ്ടതെന്നും സതീശന് പറഞ്ഞു.
അതേസമയം രാഘവനെ പിന്തുണച്ച് കെ.മുരധീരന് എം.പി രംഗത്തുവന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് രാഘവന് പങ്കുവച്ചതെന്നും വിമര്‍ശനത്തില്‍ തെറ്റില്ലെന്നും മുരളീധരന് പറഞ്ഞു. മിണ്ടാതിരുന്നാല്‍ പാര്‍ട്ടിയില്‍ ഗ്രേസ് മാര്‍ക്ക് കൂടുമെന്നും മുരളീധരന് വിമര്‍ശിച്ചു.
എന്നാല്‍ അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്ട്ടിക്കുള്ളിലാണെന്നായിരുന്നു രാഘവന്റെ വിമര്‍ശനത്തോടുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം.
Leave A Comment