ആനയിറങ്കലില്‍ ആനക്കൂട്ടമിറങ്ങി; അരിക്കൊമ്പന് ഉണ്ടോ എന്ന് വ്യക്തമല്ല
ഇടുക്കി: അരിക്കൊമ്പന് ദൗത്യം പുരോഗമിക്കുന്നതിനിടെ ആനയിറങ്കലില്‍ ആനക്കൂട്ടമിറങ്ങി. ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പന് ഉണ്ടോ എന്ന് വ്യക്തമല്ല.
ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം രാവിലെ അരിക്കൊമ്പനെ കണ്ടെത്തിയിരുന്നെങ്കിലും കൊമ്പന് ആനക്കൂട്ടത്തിനൊപ്പമായിരുന്നു. പടക്കം പൊട്ടിച്ച് കൂട്ടം തെറ്റിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് ആനക്കൂട്ടം കാട്ടിലേയ്ക്ക് കയറിയിരുന്നു.
കഴിഞ്ഞ രണ്ട് മണിക്കൂറിലേറെ സമയമായി അരിക്കൊമ്പനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് വീണ്ടും ആനക്കൂട്ടത്തെ കണ്ടെത്തിയത്.
പത്തിലേറെ ആനകളുള്ള സംഘമാണ് ആനയിറങ്കല്‍ ഭാഗത്ത് ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്.
Leave A Comment