മിഷന് അരിക്കൊമ്പന്: ആനയെ കണ്ടെത്താനായില്ല, ഇന്നത്തെ ശ്രമം അവസാനിപ്പിച്ചു
ഇടുക്കി: അരിക്കൊമ്പനെ ഇന്ന് മയക്കുവെടി വയ്ക്കില്ല. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം പലയിടങ്ങളിലായി തെരച്ചില്‍ നടത്തിയിട്ടും ആനയെ കണ്ടെത്താനായില്ല.
ഇതോടെ ആനയെ പിടികൂടാനുള്ള ഇന്നത്തെ ശ്രമം അവസാനിപ്പിച്ചു. ശനിയാഴ്ച വീണ്ടും ദൗത്യം പുനരാരംഭിക്കും.
ദൗത്യത്തിനായി വനംവകുപ്പ് നിശ്ചയിച്ച ചിന്നക്കനാലില്‍നിന്ന് 15 കിലോമീറ്ററോളം അകലെ ശങ്കരപാണ്ഡ്യമേട് എന്ന സ്ഥലത്താണ് ആന ഇപ്പോഴുള്ളതെന്നാണ് സൂചന. വനംവകുപ്പ് സംഘം ശങ്കരപാണ്ഡ്യമേട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.
ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ദൗത്യമല്ല ഇതെന്ന് ഡോ.അരുണ്‍ സക്കറിയ പ്രതികരിച്ചു. എല്ലാ ദൗത്യത്തിനും അതിന്റേതായ വെല്ലുവിളിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment