'അരി വാരാൻ അരിക്കൊമ്പൻ, ചക്ക വാരാൻ ചക്കക്കൊമ്പൻ, കേരളം വാരാൻ ഇരട്ടച്ചങ്കൻ', സുധാകരൻ
തിരുവനന്തപുരം: എഐ കാമറ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പദ്ധതിയിൽ വൻ കൊള്ളയാണ് മുഖ്യമന്ത്രിയും കൂട്ടരും നടത്തിയത്. സത്യസന്ധമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
എല്ലാം മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് കൊണ്ടുപോകുന്നു. മകന്‍റേയും മകളുടേയും കുടുംബത്തിൽ കൂടി പടർന്നു പന്തലിക്കാനാണ് അദേഹം ശ്രമിക്കുന്നത്. അരി വാരാൻ അരിക്കൊമ്പൻ, ചക്ക വാരാൻ ചക്കക്കൊമ്പൻ, കേരളം വാരാൻ ഇരട്ടച്ചങ്കൻ എന്ന ട്രോൾ യാഥാർഥ്യമാണെന്നും സുധാകരൻ പരിഹസിച്ചു.
Leave A Comment