ഒ.എന്‍.വി. സാഹിത്യ പുരസ്കാരം സി.രാധാകൃഷ്ണന്
തിരുവനന്തപുരം: ഒ.എന്‍.വി. സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. നോവലിസ്റ്റ് സി.രാധാകൃഷ്ണനാണ് പുരസ്കാരം.കൃതികളിലെ മൗലികതയും ആഖ്യാന ശൈലിയിലെ പ്രത്യേകതയുമെല്ലാം കണക്കിലെടുത്താണ് ഡോ.ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായ സമിതി അദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഈ മാസം 27ന് തിരുവനന്തപുരം സെന്‍ട്രല്‍ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. കണ്ണിമാങ്ങകള്‍, അഗ്നി, പുഴ മുതല്‍ പുഴ വരെ, എല്ലാം മായ്ക്കുന്ന കടല്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്.
നേരത്തെ, സുഗതകുമാരി, എംടി.വാസുദേവന്‍ നായര്‍, അക്കിത്തം എന്നിവരടക്കമുള്ളവര്‍ക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്.
Leave A Comment