നോട്ട് നിരോധനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് തോമസ് ഐസക്
തിരുവനന്തപുരം: 2000 രൂപയുടെ നോട്ട് നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കര്‍ണാടകത്തിലെ തോല്‍വി ബിജെപിയെ ഭയപ്പെടുത്തി.
അതുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ ധനസമാഹരണശേഷി തകര്‍ക്കുകയാണ് നോട്ട് പിന്‍വലിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ നാണയത്തിന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകളുടെ പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്. വരുന്ന സെപ്റ്റംബര്‍ 30 വരെയാണ് 2000 രൂപ നോട്ടുകളുടെ ഇടപാടുകള്‍ സാധുവാകുക. നിലവില്‍ ആളുകളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകള്‍ ബാങ്കുകള്‍ വഴിയും ആര്‍ബിഐ ശാഖകള്‍ വഴിയും മാറ്റിയെടുക്കാന്‍ സാധിക്കും.
എന്നാല്‍ ഒറ്റത്തവണ 20,000 രൂപ വരെയാണ് മാറ്റിയെടുക്കാനാവുക. ആര്‍ബിഐയുടെ ക്ലീന്‍ നോട്ട് പോളിസി നയത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.
Leave A Comment