ഉണ്ണി മുകുന്ദന് തിരിച്ചടി; പീഡനക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: നടന് ഉണ്ണി മുകുന്ദന് പ്രതിയായ പീഡനക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കേസ് ഒത്തുതീര്‍പ്പായെന്നും വിചാരണ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന് നല്കിയ ഹര്‍ജി കോടതി തള്ളി.
ഒത്തുതീര്‍പ്പിന് തയാറല്ലെന്ന് പരാതിക്കാരി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ നടപടികള്‍ക്കുള്ള സ്റ്റേ കോടതി നീക്കി. കൊച്ചിയിലെ കോടതിയില്‍ നടക്കുന്ന വിചാരണ തുടരാമെന്നും കോടതി പറഞ്ഞു.
Leave A Comment