ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല
ബംഗളൂരു: ന്യുമോണിയ ചികിത്സയ്ക്കു ശേഷം ബംഗളൂരുവിൽ വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.
രോഗ പ്രതിരോധശേഷി ഉയർത്തി അർബുദകോശങ്ങളെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇമ്യൂണോതെറപ്പി ചികിത്സ ഹെൽത്ത് കെയർ ഗ്ലോബൽ (എച്ച്സിജി) ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. യു.എസ്. വിശാൽ റാവുവിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. എങ്കിലും എത്രത്തോളും ഫലവത്തായി എന്ന് കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ദിവസം കെ.സി. ജോസഫ്, ബെന്നി ബഹനാൻ തുടങ്ങിയ നേതാക്കൾ ഉമ്മൻ ചാണ്ടിയെ സന്ദർശിക്കുവാൻ ബംഗുളൂരുവിൽ എത്തിയിരുന്നു.
Leave A Comment