വ്യാജരേഖ കേസ്; വിദ്യയുടെ ശബ്ദരേഖ പരിശോധിക്കും
പാലക്കാട്: മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന കേസില്‍ കെ.വിദ്യയുടെ ശബ്ദരേഖ പരിശോധിക്കാനൊരുങ്ങി പോലീസ്. അട്ടപ്പാടി കോളജ് അധികൃതരും വിദ്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പരിശോധിക്കുക.
ജൂണ്‍ രണ്ടിന് അധ്യാപന ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍ വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ കോളജ് അധികൃതര്‍ക്ക് സംശയം തോന്നിയിരുന്നു.
ഇതോടെ വിദ്യയെ ഫോണില്‍ വിളിച്ച് ഇത് വ്യാജ സര്‍ട്ടിഫിക്കറ്റാണോ എന്ന് ചോദിച്ചു.അല്ല എന്നായിരുന്നു വിദ്യയുടെ മറുപടി. ആരാണ് ഇക്കാര്യം പറഞ്ഞതെന്നും വിദ്യ തിരിച്ച് ചോദിച്ചു.
മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യം ബോധ്യമായെന്ന് അധികൃതര്‍ മറുപടി പറഞ്ഞു. എന്നാല്‍ താന്‍ അതൊന്ന് പരിശോധിക്കട്ടെ എന്ന് പറഞ്ഞ് വിദ്യ ഫോണ്‍ കട്ട് ചെയ്‌തെന്നും കോളജ് അധികൃതര്‍ പോലീസിന് മൊഴി നല്‍കി.
ഈ സംഭാഷണങ്ങളടങ്ങിയ ശബ്ദരേഖയാണ് പോലീസ് പരിശോധിക്കുക.
Leave A Comment