കേരളം

പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല: കെ. സുധാകരൻ

കൊ​ച്ചി: മോ​ൻ​സ​ൻ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ബുധനാഴ്ച ഹാജരാകില്ല. സാവകാശം തന്നില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും സുധാകരൻ ആലുവയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേ​സി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള​വ​രാ​ണ് ഇ​തി​നു​പി​ന്നി​ൽ പ്രവർത്തിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും കേസിൽ കുരുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഢസ്വർഗത്തിലാണെന്നും സുധാകരൻ വിമർശിച്ചു.

മോൻസന്‍റെ അടുത്ത് ചികിത്സയ്ക്ക് പോയതാണ്. ഇതല്ലാതെ അയാളുമായി വേറെ ബന്ധങ്ങളൊന്നുമില്ല. പ​ല പ്ര​മു​ഖ​രും മോ​ൻ​സ​ന്‍റെ അ​ടു​ത്ത് വ​ന്ന് പോയിട്ടുണ്ട്. അവർക്കെല്ലാം ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

കേസിൽ നേരത്തെ തനിക്കെതിരേ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിർ പരാതി നൽകാതിരുന്നതെന്ന്. പരാതിക്കാരിൽനിന്ന് താൻ പണം വാങ്ങിയെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും സുധാകരൻ വെല്ലുവിളിച്ചു.

വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിൽ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്.

Leave A Comment