മോദി തെളിച്ച വഴിയിലൂടെ വേഗത്തില്‍ നടക്കുന്നത് പിണറായി: കെ.സി.വേണുഗോപാല്‍
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരേയുള്ളത് കള്ളക്കേസാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കേസ് കെട്ടിചമച്ചതാണെന്ന സുധാകരന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായി വിശ്വസിക്കുന്നെന്ന് അദ്ദേഹം പ്രതികരിച്ചു.
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് തമാശയാണ്. പാവപ്പെട്ടവര്‍ക്ക് വീട് വച്ച് കൊടുത്തതിനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കേസെടുത്തത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.
ഇത്രയും നാറിയ ഒരു സര്‍ക്കാര്‍ ഇതുവരെ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. മോദിക്കെതിരെ ആര് സത്യം വിളിച്ച് പറഞ്ഞാലും അവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടും.
അതുതന്നെയാണ് കേരളത്തിലും നടക്കുന്നത്. മോദി തെളിച്ച വഴിയിലൂടെ കൂടുതല്‍ വേഗത്തില്‍ നടക്കുന്നത് പിണറായിയാണെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment