പനിച്ച് വിറച്ച് കേരളം; ബുധനാഴ്ച ചികിത്സ തേടിയത് 13,258 പേർ; കൂടുതലും മലപ്പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച പനി ബാധിച്ച് ചികിത്സ തേടിയത് 13,258 പേരാണ്. ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്താണ്. 2,203 പേരാണ് മലപ്പുറത്ത് ചികിത്സ തേടിയത്. ഇന്ന് പരിശാധനയിൽ 43 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 315 പേർക്ക് ഡെങ്കിയെന്ന് സംശയവുമുണ്ട്. 15 പേർക്ക് എലിപ്പനി ബാധയും സ്ഥിരീകരിച്ചു.
അതേസമയം, പകർച്ചപ്പനി പ്രതിരോധത്തിന് ഡോക്ടർമാരുടെ സംഘടനകളുടെ യോഗം വിളിച്ച് ചേർന്ന് മന്ത്രി വീണാ ജോർജ്. പകർച്ചപ്പനി പ്രതിരോധത്തിനു കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും സർക്കാർ സ്വകാര്യ ആശുപത്രികൾ ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു
ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കാന്പയിനിൽ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികൾ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാൻ എല്ലാവരും ഒരുപോലെ പ്രവർത്തിക്കണം. പകർച്ചപ്പനിബാധിതരെ ചികിത്സിക്കാൻ കുറച്ച് കിടക്കകളെങ്കിലും പ്രത്യേകമായി മാറ്റിവയ്ക്കണമെന്നും മന്ത്രി നിർദേശിച്ചു.
ചികിത്സാ പ്രോട്ടോകോൾ നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ബുധനാഴ്ച ചേർന്ന യോഗത്തിൽ മന്ത്രി നിർദേശം നൽകി. ഐഎംഎ, ഐഎപി, കെഎഫ്ഒജി, കെജിഎംഒഎ, കെജിഒഎ, കെജിഎംസിടിഎ എന്നീ സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.
Leave A Comment