കേരളം

'വിദ്യയെ ഒളിപ്പിച്ചതാര്?' കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണം; കെ മുരളീധരൻ

തിരുവനനന്തപുരം: വിദ്യയെ ഒളിപ്പിച്ചത് സി.പിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് കെ മുരളീധരൻ. പൊലീസ് എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടു നിൽക്കുന്നു. സിപിഎം എന്ത് ചെയ്യുന്നുവോ അതാണ് പൊലീസ് ചെയ്യുന്നതെന്നും മുരളീധരൻ വിമർശിച്ചു. ഈ 15 ദിവസം ഇവർ എവിടെയായിരുന്നു എന്നാണ് അന്വേഷിക്കേണ്ടത്. ഇവരെ ഒളിവിൽ താമസിക്കാൻ ആരൊക്കെ സഹായിച്ചു? അതിനേക്കാൾ ഉപരി അറസ്റ്റിന് ശേഷം പൊലീസ് നടത്തുന്ന നാടകങ്ങൾ. മാധ്യമങ്ങളെ കാണിക്കാതെ കൊണ്ടുപോകുന്നു. വിവിഐപിയെ ഒന്നുമല്ലല്ലോ കൊണ്ടുപോകുന്നത്?

ഇതിന്റെ പിന്നിലൊക്കെ ദുരൂഹതയുണ്ട്. മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിന്റെ സഹായത്തോട് കൂടിയാണ് ഈ പ്രവർത്തികൾ നടക്കുന്നത്. പൊലീസ് എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനിൽക്കുന്നു. സി.പി.എം എന്ത് പറയുന്നുവോ അത് പൊലീസ് ചെയ്യുന്നു. എല്ലാത്തിനും ശേഷം പ്രതിപക്ഷനേതാവിനെയും കെപിസിസി പ്രസിഡന്റിനെയും കുടുക്കാൻ നോക്കി. ഭ്രാന്തൻ ഭരണമായി പിണറായി സർക്കാർ മാറി. വളരെ പ്രത്യാഘാതം കേരളത്തിൽ ഉണ്ടാകും. ഒരു രാഷ്ട്രീയ സംഘർഷത്തിലേക്ക് കേരളം നീങ്ങാൻ പോകുകയാണ്. ഈ വൃത്തികെട്ട കളികളിച്ചാൽ. കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave A Comment