സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി: സുധാകരൻ
ന്യൂഡല്‍ഹി: പോക്സോ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ എം.വി.ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കെപിസിസി പ്രഡിഡന്റ് കെ.സുധാകരന്. വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഗോവിന്ദന് എന്തും പറയാമെന്നും സുധാകരന് പ്രതികരിച്ചു.
സംവിധാനത്തെ പഠിച്ചും വിശദീകരിച്ചും യഥാര്‍ഥ വഴിയിലൂടെയാണ് താന്‍ സഞ്ചരിക്കുന്നത്. തനിക്കെതിരേ ഒരു ആരോപണം ഉയര്‍ന്നാല്‍ വ്യവസ്ഥാപിതമായ സംവിധാനത്തിലൂടെ ചോദ്യം ചെയ്യും. രണ്ട് ദിവസത്തിനകം ഗോവിന്ദനെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും സുധാകരന് പറഞ്ഞു.
തന്റെയും ഭാര്യയുടെയും സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി നോട്ടീസ് ലഭിച്ചു. ഏതന്വേഷണവുമായും സഹകരിക്കാന്‍ താന്‍ തയാറാണെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട അറസ്റ്റ് ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാന്‍ ഡല്‍ഹിയിലെത്തിയതാണ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. പാര്‍ട്ടിയിലെ രാഷ്ട്രീയ സാഹചര്യവും ഹൈക്കമാന്‍ഡിനോട് വിശദീകരിക്കും.
Leave A Comment