ഓലപ്പാമ്പ് കണ്ടാല്‍ ഭയക്കില്ല, സുധാകരന്റെ കേസിനെ നേരിടും: എം.വി.ഗോവിന്ദന്
കണ്ണൂര്‍: മാനനഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാല്‍ ദേശാഭിമാനിയും സിപിഎമ്മും ഭയക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. കെ.സുധാകരന്റെ കേസിനെ നേരിടുമെന്നും ഗോവിന്ദന് പ്രതികരിച്ചു.
സുധാകരനെതിരേയുള്ളത് തട്ടിപ്പും വഞ്ചനയും ഉള്‍പ്പെട്ട ക്രിമിനല്‍ കേസാണ്. ഈ കേസിനെ കോണ്‍ഗ്രസ് എന്തിനാണ് രാഷ്ട്രീയമായി നേരിടുന്നത്. ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കില്ലെന്നും ഗോവിന്ദന് പറഞ്ഞു.
പുനര്‍ജനി പദ്ധതിയില്‍ വി.ഡി.സതീശന് നടത്തിയത് വന്‍ തട്ടിപ്പാണ്. തനിക്കും ഈ ഗതി വരുമെന്നോര്‍ത്താണ് വി.ഡി.സതീശന് സുധാകരനെ പിന്തുണയ്ക്കുന്നതെന്നും ഗോവിന്ദന് ആരോപിച്ചു.
കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ്. ഇതുപോലെ മാര്‍ക്സിസ്റ്റ് വിരുദ്ധതയുള്ളവര്‍ ലോകത്തെവിടെയും ഉണ്ടാകില്ലെന്നും ഗോവിന്ദന് വിമര്‍ശിച്ചു.
Leave A Comment