കൈതോലപ്പായയിലെ പണം കടത്ത്; പരാതി നല്‍കിയിട്ടും മറുപടിയില്ല: ബെന്നി ബഹനാന്
തിരുവനന്തപുരം: സിപിഎമ്മിലെ ഉന്നതന് കൈതോലപ്പായയില്‍ കോടികള്‍ കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തധരന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിക്ക് മൗനമെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എംപിയായ താന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടും മറുപടിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കമ്മ്യൂണിസ്റ്റ് ആശയം ഉത്പാദിപ്പിച്ച മാധ്യമപ്രവര്‍ത്തകനാണ് ആരോപണം ഉന്നയിച്ചത്. തിരുവനന്തപുരം മുതല്‍ ടൈംസ് സ്വകയര്‍ വരെ പ്രശസ്തിയുള്ള നേതാവിനെതിരെയാണ് ആരോപണം. ടൈംസ് സ്ക്വയറില്‍ പോയ സിപിഎമ്മിന്റെ നിലവില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവ് പിണറായി ആണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ ചികിത്സ തേടിയെന്ന് ശക്തിധരന് പറയുന്ന നേതാവ് പി.ജയരാജനാണ്. നിലവില്‍ കേരളമന്ത്രിസഭയില്‍ അംഗമായിരിക്കുന്ന ആള്‍ക്കെതിരെയാണ് വെളിപ്പെടുത്തലെന്ന് ശക്തിധരന്റെ പോസ്റ്റില്‍ പറയുന്നുന്നുണ്ട്. മന്ത്രിക്കെതിരെയുള്ള ആരോപണത്തില്‍ അന്വേഷണം വേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എന്ത് പറഞ്ഞാലും മാധ്യമങ്ങള്‍ക്കെതിരെ തിരിയുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ചില മാധ്യമങ്ങളുടെ പേര് പറഞ്ഞാണ് ഗോവിന്ദന് ആക്ഷേപം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment