കൈതോലപ്പായ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിക്ക് മൗനം;സതീശന്
പാലക്കാട്: ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ ആരോപണങ്ങളെ ന്യായീകരിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും സതീശന് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ ബെന്നി ബഹനാന് എംപി ഡിജിപിക്ക് രേഖാമൂലം പരാതി നല്‍കിയിട്ട് പോലും നടപടിയുണ്ടായില്ല. പ്രതിപക്ഷം ഉന്നയിച്ച ഏത് ആരോപണത്തിലാണ് ഇതുവരെ കേസെടുത്തിട്ടുള്ളതെന്നും സതീശന് ചോദിച്ചു.
സുധാകരനെതിരെ ദേശാഭിമാനിയില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചു. പിന്നീട് എം.വി.ഗോവിന്ദന് ഇതേ കാര്യം ആവര്‍ത്തിച്ചു.ഇതിനെതിരെ കെപിസിസി പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയാറായില്ല. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ ശ്രേയാംസ് കുമാർ പോലീസിനെതിരെ ഉന്നയിച്ച ആരോപണത്തിലും കേസെടുത്തില്ല.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ആര്‍ഷോ പരാതി നല്കി 24 മണിക്കൂര്‍ കഴിയും മുമ്പ് മാധ്യമപ്രവര്‍ത്തകയ്ക്കും കോളജ് പ്രിന്‍സിപ്പലിനും എതിരേ കേസെടുത്തു. കേരളത്തില്‍ നടക്കുന്നത് ഇരട്ടനീതിയാണെന്നും സതീശന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഒരു സംഘം പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ഗൂഢാലോചന നടത്തുന്നു .എന്നാല്‍ ഭരണപക്ഷത്തുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കം.
ഇടത് സര്‍ക്കാരിന് തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചു. കേരളാ പോലീസിന്റെ കൈയും കാലും കെട്ടിയിട്ടിരിക്കുകയാണെന്നും സതീശന് വിമര്‍ശിച്ചു.
Leave A Comment