കേരളം

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഡോ. എ. അച്യുതൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഡോ. എ. അച്യുതൻ (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്‍റായിരുന്ന അദ്ദേഹം എൻഡോസൾഫാനെ കുറിച്ച് പഠിക്കാനുള്ള കമ്മീഷനിലും അംഗമായിരുന്നു.

"പരിസ്ഥിതിപഠനത്തിന് ഒരാമുഖം' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Leave A Comment