ഓപ്പറേഷൻ ലോട്ടസ്; തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്
തിരുവനന്തപുരം: എൻഡിഎ കേരള കൺവീനർ തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്. ഓപ്പറേഷൻ ലോട്ടസ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇരുവരോടും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് ഇവർ തയാറാകാഞ്ഞതോടെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് കൂടുതൽ സമയം തേടി.
മൊബൈല്‍ ഫോണ്‍ അടക്കം ഹാജരാക്കണമെന്നും സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ബി.എല്‍. സന്തോഷിന് അയച്ച നോട്ടീസില്‍ പോലീസ് വ്യക്തമാക്കിയിരുന്നു.
Leave A Comment