ഗുരുവായൂർ ഏകാദശി ഇന്നും നാളെയും
ഗുരുവായൂർ: ചരിത്രത്തിലാദ്യമായി ഗുരുവായൂർ ഏകാദശി ആചരണം രണ്ടു ദിവസമായി നടക്കുകയാണ്. ഗുരുവായൂർ ദേവസ്വം വകയായി ഇന്നും നാളെയുമായാണ് ആഘോഷം നടക്കുന്നത്. ഇന്ന് ഉദയാസ്തമന പൂജയോടെയുള്ള ആഘോഷമാണ്.
കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണൻ, ഗുരുവായൂർ സന്തോഷ് മാരാർ എന്നിവർ മേളം നയിക്കും. രാവിലെ പാർഥസാരഥി ക്ഷേത്രത്തിലേക്കു നടക്കുന്ന എഴുന്നെള്ളിപ്പിന് പല്ലശന മുരളി മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം. സന്ധ്യക്ക് പാർഥസാരഥി ക്ഷേ ത്രത്തിലേക്ക് നാമ ജപ ഘോഷയാത്രയും തിരിച്ച് രഥഘോഷയാത്രയുമാണ്. പൂജകൾക്കല്ലാതെ ദ്വാദശി ദിവസം രാവിലെവരെ ക്ഷേത്ര നട അടക്കില്ല.
Leave A Comment